യാസ് ചുഴലിക്കാറ്റ് ഉച്ചയോടടുത്ത് തീരം തൊടും കനത്ത മഴ, കാറ്റ്, ഇടിമിന്നൽ
അതി തീവ്ര ചുഴലിക്കാറ്റായ യാസ് ഉച്ചയോടടുത്ത് ഒഡീഷയിലെ ദംറ തുറമുഖത്തുകൂടി കരയിലെത്തും. 180 കിലോമീറ്റർ വീശിയടുക്കുന്ന കാറ്റ് പൂർണ്ണമായി കരയിലെത്തിയാൽ കനത്ത പ്രഹരമുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശത്തുനിന്ന് രണ്ടര ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചുകഴിഞ്ഞു. റാഞ്ചി ലക്ഷ്യമായി സഞ്ചാരപഥമുള്ള യാഷ് പശ്ചിമ ബംഗാൾ, അസാം തുടങ്ങിയ സംസ്ഥനങ്ങളിലും വീശിയടിക്കും.
യാഷിന്റെ പ്രഭാവത്തിൽ കേരളത്തിൽ കനത്ത മഴപെയ്തുകൊണ്ടിരിക്കയാണ്. ഇതോടൊപ്പം ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. മീൻപിടിത്തക്കാർ തമിഴ്നാട്, പോണ്ടിച്ചേരി തീരങ്ങളിൽ കടലിലേക്കിറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment