ഒറ്റത്തവണ കുടിശ്ശിക പദ്ധതി മാർച്ച് 31 വരെ നീട്ടി
സഹകരണ സംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും ഒറ്റത്തവണ കുടിശിക തീര്‍പ്പാക്കുന്നതിനുള്ള പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി. നേരത്തെ ഡിസംബര്‍ 31 ന് കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം പലര്‍ക്കും കുടിശിക തീര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. സംഘങ്ങളെയും ബാങ്കുകളെയും കുടിശിക രഹിതമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടായിരുന്നു 2021 ഓഗസ്റ്റില്‍ നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ കോവിഡ് കാരണം ഉദ്ദേശിച്ചത്ര വേഗതയില്‍ ലക്ഷ്യം കാണാനായില്ല. ഈ സാഹചര്യത്തിലാണ് നേരത്തെ പദ്ധതിയുടെ കാലാവധി രണ്ടു തവണയായി നീട്ടി നല്‍കിയത്. ഡിസംബര്‍ 31 നായിരുന്നു അവസാനിപ്പിക്കാനിരുന്നത്. ഇതാണ് കൂടുതല്‍ പേര്‍ക്കു ഗുണകരമാകുമെന്ന് കണ്ട് കാലാവധി നീട്ടി നല്‍കിയത്. ഈ അവസരം സഹകരണ സംഘങ്ങളും സഹകാരികളും വായ്പ എടുത്ത് പല കാരണങ്ങള്‍ കൊണ്ട് കുടിശിക ആയവരും പരമാവധി ഉപയോഗിക്കണം. വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പാ കുടിശികയ്ക്ക് ഇളവുകള്‍ നല്‍കുന്നുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തിയാല്‍ കുടിശികയില്‍ കുറവുണ്ടാകുകയും ചെയ്യും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment