സംസ്ഥാന വ്യാപകമായി സഹകാരികളുടെ പ്രതിഷേധ ധർണ്ണ നടന്നു
കേന്ദ്ര സർക്കാരിന്റെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുളള നീക്കത്തിനെതിരെ സഹകാരികളുടെ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കും ,കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലുമായി പ്രതിഷേധ ധർണ്ണ നടന്നു

.അതാത് ഇടങ്ങളിലെ പ്രാദേശിക നേതാക്കൾ പരിപാടികൾക്ക് നേതൃത്വം നൽകി .കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് സംസ്ഥാന വ്യാപകമായി ആളുകൾ അണിനിരന്നത് .കേന്ദ്ര സഹകരണ മന്ത്രാലയം രൂപീകരിച്ചത് സഹകരണ സ്ഥാപ നങ്ങളുടെ അധികാരം കൈക്കലാക്കി സഹകരണ മേഖലയെ തകർക്കുവാനാണെന്ന് സഹകരണ മേഖലയിൽ നിന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment