CAPE ന്റെ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്തു
കോ ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ( Cape) ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനം സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവൻ നിർവ്വഹിച്ചു. സാധാരണക്കാര്‍ക്ക് ഉന്നത നിലവാരത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങള്‍ തുടങ്ങുകയെന്ന വിപ്ലവകരമായ ലക്ഷ്യമാണ് കേപ്പിന്റെ പിറവിക്ക് പിന്നില്‍.

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ നിരവധി വിദഗ്ദ്ധരെ സൃഷ്ടിക്കുന്ന തരത്തില്‍ സമൂഹത്തില്‍ ഇടപെടല്‍ നടത്താന്‍ കേപ്പിന് കഴിഞ്ഞു. ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേപ്പിന് ഒരു ആസ്ഥാന മന്ദിരം ഇത്രയും കാലമില്ലായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് കെട്ടിടത്തിലും മുട്ടത്തറയിലെ കോളെജിലുമൊക്കെയായിട്ടായിരുന്നു ആസ്ഥാന ഓഫീസ് പ്രവര്‍ത്തിച്ചത്. സഹകരണ വകുപ്പ് നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.എഞ്ചിനീയറിംഗ് കോളേജുകളും ,മെഡിക്കല്‍ കോളേജും, ആലപ്പുഴയിലെ സാഗര ആശുപത്രിയുമായാണ് കേപ്പ് പ്രവര്‍ത്തനം തുടരുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് മന്ദിരത്തിന്റെ നിര്‍മ്മാണ ചുമതല നിർവ്വഹിച്ചത്.
.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment