സഹകരണ വകുപ്പ് മന്ത്രിയെന്ന നിലയിൽ അഭിമാനാർഹമായ കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്ന് കടകംപള്ളി സുരേന്ദ്രൻ
സഹകരണ വകുപ്പ് മന്ത്രിയെന്ന നിലയിൽ ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഭിമാനാർഹമായ ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.സഹകരണ നയം രൂപീകരിച്ചത്, കേരള ബാങ്ക്, സഹകരണ സംഘങ്ങൾ വഴി സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചത്, കെയർ ലോൺ, മുറ്റത്തെ മുല്ല ചെറുകിട വായ്‌പ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഇക്കാലയളവിൽ നടപ്പിലാക്കിയിട്ടുണ്ട് എന്നദ്ദേഹം കൂട്ടിച്ചേർത്തു .കടകംപള്ളിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം ...എനിക്ക് ഏറ്റവും ആത്മസംതൃപ്തിയേകിയത് കെയർ ഹോം പദ്ധതിയാണ്. അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം രണ്ടായിരത്തിലേറെ കുടുംബങ്ങൾക്ക് യാഥാർഥ്യമാക്കി നൽകുവാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്കരിച്ച കെയര്‍ ഹോം പദ്ധതിയിലൂടെ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് കൈത്താങ്ങേകി രണ്ടായിരത്തി അമ്പതോളം പുതിയ വീടുകളാണ് നിര്‍മാണം പൂര്‍ത്തീകരിച്ചു കൈമാറിയത്. 5 ലക്ഷം രൂപ വീതം ഓരോ വീടിനും ചെലവഴിക്കുവാനാണ് തീരുമാനിച്ചതെങ്കിലും സംഘങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ 6-7 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിച്ചാണ് മിക്ക വീടുകളും നിര്‍മ്മിച്ചത്. 15 ലക്ഷത്തോളം രൂപ ചിലവഴിച്ചു നിർമിച്ച വീടുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. സമയബന്ധിതമായി നിര്‍മ്മിച്ച സുരക്ഷിതവും മനോഹരവുമായ കെയര്‍ഹോം വീടുകള്‍ ഇന്ന് കേരളത്തിന്റെ അതിജീവന അടയാളമാണ്. കഴക്കൂട്ടം മണ്ഡലത്തിൽ കെയർഹോം പദ്ധതി പ്രകാരം നിർമ്മിച്ച മൂന്ന് വീടുകളുടെ കൂടി താക്കോൽ ദാനം കഴിഞ്ഞ ആഴ്ച നടത്തുകയുണ്ടായി. കരിക്കകത്തെ വസന്തയ്ക്കും വിനീതയ്ക്കും കുമാരപുരത്തെ സരസമ്മയ്ക്കുമാണ് വീടുകൾ മനോഹരമായി പുനർ നിർമിച്ചു നൽകിയത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെയും ഹൃദയത്തിൽ സ്ഥാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. അതാണ് ഇനിയും മുന്നോട്ട് പോകുവാനുള്ള ഊർജ്ജവും കരുത്തും
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment