തേനീച്ചകളെ വംശനാശത്തിലേക്ക് തള്ളിവിടരുത്
പ്രകൃതിദത്ത ഔഷധമായ തേനിന് കിനിയുന്ന മാധുര്യം പോലെ ഒട്ടേറെ ഗുണങ്ങളുമുണ്ട്. പുരാതന കാലം തൊട്ടേ തേന്‍ ഔഷധമായി ഉപയോഗിച്ചു വന്നിരുന്നു. പുരാതന വൈദ്യഗ്രന്ഥങ്ങളിലെല്ലാം തേനിനെക്കുറിച്ചു പ്രതിപാദ്യമുണ്ട്. വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റ്‌സ്, അദ്ദേഹത്തിന്റെ മുമ്പും ശേഷവും ജീവിച്ചവരായ അരിസ്റ്റോട്ടില്‍ തുടങ്ങി പ്രമുഖ വൈദ്യ ശാസ്ത്ര ആചാര്യന്മാരെല്ലാം തേന്‍ ഉപയോഗിച്ചവരും നിര്‍ദേശിച്ചവരും തേനിനെക്കുറിച്ചു ഗ്രന്ഥങ്ങളില്‍ വിശദമായി എഴുതിയവരുമാണ്. ഇന്ത്യയിലെ ആയുര്‍വേദ ആചാര്യനായിരുന്ന ശുശ്രുതന്‍ ശസ്ത്രക്രിയ മുറിവുകള്‍ക്കും വ്രണങ്ങള്‍ക്കും തേന്‍ പുരട്ടാന്‍ നിര്‍ദേശിച്ചതായി കാണാം. ലോകാത്ഭുതമായ ഈജിപ്തിലെ മമ്മികള്‍ കേട് വരാതെ സൂക്ഷിക്കുന്നതിന് തേന്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
തേൻ എല്ലാവർക്കും ഇഷ്ടം പോലെ നുണയുമെങ്കിലും തേനീച്ചകളെന്ന കുഞ്ഞു പ്രാണികളെ എത്ര പേർ ഓർക്കാറുണ്ട്? ഇടപെടുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. എന്നാൽ ഈ കുഞ്ഞ് പ്രാണികളുടെ വിവിധ വിഭാഗങ്ങളുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ് തേന്‍ ഉത്പാദനം നടക്കുന്നത്. ഇതിനായി തേനീച്ചകളിലെ റാണി, തൊഴിലാളികളായ പെണ്‍ ഈച്ചകള്‍, വര്‍ഗ പ്രജനനത്തിനായി ആണ്‍ ഈച്ചകള്‍ തുടങ്ങിയവ വിവിധ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നു. തൊഴിലാളികളായ പെണ്‍ ഈച്ചകള്‍ക്കാണ് കൂടുതല്‍ ജോലികള്‍ നിര്‍വഹിക്കാനുള്ളത്. റാണി ഈച്ചയെ പരിചരിക്കുക, വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു പൂന്തേനുള്ള സ്ഥലങ്ങളെക്കുറിച്ചു വിവരം ശേഖരിക്കുക, പൂന്തേന്‍ എത്തിക്കുക, കൂടിന് കാവല്‍ നില്‍ക്കുക, കൂടിനുള്ളിലെ കാലാവസ്ഥ നിയന്ത്രിക്കുക, ലഭ്യമായ തേന്‍ സൂക്ഷിക്കുക തുടങ്ങിയ ജോലികള്‍ നിര്‍വഹിക്കുന്നത് ഇവരാണ്. ഇങ്ങനെ തേനീച്ചകളുടെ ശാസ്ത്രീയവും അതീവ ജാഗ്രതയോടെയുമുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് തേന്‍ ഉത്പാദിപ്പിക്കുന്നത്.
വിവിധയിനം ചെടികളില്‍ നിന്നാണ് തേനീച്ച പൂന്തേന്‍ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പൂന്തേനില്‍ തേനീച്ചയുടെ സ്വന്തമായ ചില ഘടകങ്ങള്‍ കൂടി ചേര്‍ത്താണ് അവ കൂട്ടിലെ തേനറകളില്‍ നിക്ഷേപിക്കുന്നത്. പ്രസ്തുത ഘടകങ്ങള്‍ ചേരുമ്പോള്‍ മാത്രമേ തേനിന് അതിന്റേതായ ഗുണവും പോഷകവും ലഭിക്കുകയുള്ളു. അതിനാല്‍ തന്നെ തേനീച്ചയില്‍ കൂടിയല്ലാതെ, പൂവുകളില്‍ നിന്ന് മറ്റു വിധേന പൂന്തേന്‍ സംഘടിപ്പിച്ച് കൃത്രിമമായി തേന്‍ നിര്‍മ്മിക്കാന്‍ സാധിക്കുകയില്ല.
തേനീച്ചകള്‍ പരസ്പരമുള്ള ആശയവിനിമയവും പുന്തേനുള്ള സ്ഥലത്തിന്റെ ദിശയും ദൂരവും മറ്റുള്ളവയെ അറിയിക്കുന്ന രീതിയും വിചിത്രവും അത്ഭുതകരവുമാണ്.
കര്മോത്സുകരായ തേനീച്ചകൾ ഏറെ കഷ്ടപ്പെട്ട് ശേഖരിച്ചു വെയ്ക്കുന്ന തേൻ കവർന്നെടുത്ത് തേനീച്ചകളെ തീയിട്ടും കീടനാശിനികൾ തെളിച്ചും നശിപ്പിച്ചുകൊണ്ടിരിക്കയാണ് നാം. മെയ് 20 എന്ന തിയതിയിൽ മാത്രം ഓർത്താൽ പോരാ. \അമൃതം കടഞ്ഞു തരുന്ന ഈ പ്രാണികളെ സംരക്ഷിച്ചില്ലെങ്കിൽ ഇവയും വംശനാശ പട്ടികയിൽ പെട്ടുപോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment