തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിലെ കാര്‍ഡിയാക് സെന്റര്‍ ഉദ്ഘാടനം ചെയ്തു
തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിലെ കാര്‍ഡിയാക് സെന്റര്‍ സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ ചെലവില്‍ സങ്കീര്‍ണമായ ചികിത്സകളും ശസ്ത്രക്രിയകളും ആശുപത്രിയില്‍ ലഭ്യമാണ്. അത്യാധുനിക ഡിജിറ്റല്‍ ഫ്‌ളാറ്റ് പാനല്‍ കാത്ത് ലാബ് സംവിധാനങ്ങളോട് കൂടിയുള്ളതാണ് പ്രവര്‍ത്തനം ആരംഭിച്ച രാജീവ് ഗാന്ധി മെട്രൊ ലൈഫ് കാര്‍ഡിയാക് സെന്റര്‍. 24 മണിക്കൂറും ചികിത്സാ സൗകര്യം ഇവിടെ ലഭ്യമാണ്. പാവപ്പെട്ട രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ക്ഷേമ പദ്ധതിയിലൂടെ സൗജന്യ ചികിത്സയും ഇവിടെ നല്‍കുന്നുണ്ട്.മേയർ എം.കെ വർഗീസ്, സനീഷ് കുമാർ ജോസഫ് എം .എൽ.എ, സഹകരണ ആശുപത്രി പ്രസിഡൻറ് ടി.കെ പൊറിഞ്ചു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment