പ്രവാസികൾക്ക് ഇനി കേരളത്തിൽ ധൈര്യമായി നിക്ഷേപിക്കാമെന്ന് മന്ത്രി പി. രാജീവ്
വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാൻ അപേക്ഷിച്ച് ഏഴ് ദിവസത്തിനകം അനുമതി നൽകുന്ന തരത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ദുബായിൽ പറഞ്ഞു.
പ്രവാസികൾക്ക് ഓഫീസുകൾ കയറി ഇറങ്ങുന്ന അവസ്ഥ ഇനി ഉണ്ടാകില്ലെന്നും, നിക്ഷേപങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തു വന്നിരുന്ന പണി മുടക്കുകൾ കുറഞ്ഞു എന്നത് കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി എന്നതിന്റെ തെളിവാണെന്നും, ഗൾഫിൽ വ്യവസായ വാണിജ്യ രംഗത്ത് വിജയിച്ച ധാരാളം ആളുകൾ കേരളത്തിലേക്ക് നിക്ഷേപ അവസരം തേടി എത്തുന്നുണ്ട് ഇവരെ ഭരണകൂടം ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നും, ഇക്കാര്യത്തിൽ പ്രതിപക്ഷ സഹകരണമുണ്ടെന്നും മന്ത്രി പറഞ്ഞു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment