ധര്‍മ്മടം ബാങ്ക് എം.പി കുമാരന്‍, വി.വി രുഗ്മിണി സാഹിത്യ പുരസ്‌കാരങ്ങള്‍ 26 ന് സമ്മാനിക്കും
ചരിത്ര ഗവേഷകനും എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എം.പി. കുമാരന്‍ മാസ്റ്ററുടെ സ്മരാണാര്‍ഥം നല്‍കുന്ന ധര്‍മ്മടം ബാങ്ക് എം.പി. കുമാരന്‍ സാഹിത്യപുരസ്‌കാര സമര്‍പ്പണവും വനിതാ സാഹിതി മുന്‍ അധ്യക്ഷയും നോവലിസ്റ്റുമായിരുന്ന വി.വി. രുഗ്മിണിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ നവാഗത കഥാകാരിക്കുള്ള വി.വി. രുഗ്മിണി പുരസ്‌കാര സമര്‍പ്പണവും ജൂലൈ 26 ന് (ശനിയാഴ്ച) വൈകിട്ട് 4.30ന് ചിറക്കുനി ധര്‍മ്മടം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രശസ്ത കഥാകൃത്ത് എന്‍.എസ്. മാധവന്‍ പുരസ്‌കാരം സമര്‍പ്പിക്കും.
എം.പി. കുമാരന്‍ സാഹിത്യ പുരസ്‌കാരം എന്‍. ശശിധരനും വി.വി. രുഗ്മിണി ചെറുകഥാ പുരസ്‌കാരം കാവ്യ അയ്യപ്പനും ഏറ്റുവാങ്ങും. ചടങ്ങില്‍ പുരസ്‌കാര സമിതി ചെയര്‍മാന്‍ ടി. അനില്‍ അധ്യക്ഷത വഹിക്കും. നിരൂപകന്‍ ഇ.പി. രാജഗോപാലന്‍, നോവലിസ്റ്റ് ഷീല ടോമി എന്നിവര്‍ പ്രഭാഷണം നടത്തും. പുരസ്‌കാര സമിതി അംഗം അഡ്വ. കെ.കെ. രമേശ് പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ. രവി, റെയ്ഡ് കോ ചെയര്‍മാന്‍ എം. സുരേന്ദ്രന്‍, കണ്ണൂര്‍ സഹകരണ വകുപ്പ് ജോ. ഡയറക്ടര്‍ പി.വി. വത്സരാജ്, പുരസ്‌കാര സമിതി കണ്‍വീനര്‍ സി.പി. ഹരീന്ദ്രന്‍, ധര്‍മ്മടം ബാങ്ക് സെക്രട്ടറി ദിലീപ് വേണാടന്‍ എന്നിവര്‍ പങ്കെടുക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment