'സഹകരണരത്നം - 2024 ' സഹകരണ റിയാലിറ്റി ഷോയ്ക്ക് വിദഗ്ധരുടെ അഡ്വൈസറി ബോർഡ്
ടീം കോ-ഓപ്പറേറ്റീവും സഹകരണരംഗം ന്യൂസും ചേർന്ന് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ലോകത്തിലെ ആദ്യ സഹകരണ റിയാലിറ്റി ഷോ 'സഹകരണരത്‌നം - 2024' ന്റെ കാര്യക്ഷമമായ നടത്തിപ്പിനും വിജയത്തിനും വേണ്ടി സഹകരണം, ബാങ്കിങ്ങ്, കാർഷികം എന്നി മേഖലകളിലെ വിദഗ്ധർ ഉൾപ്പെട്ട അഡ്വൈസറി ബോർഡ്.
എ .സി .എസ്. ടി .ഐ.യുടെ മുൻ ഡയറക്ടർ ബി.പി. പിള്ള, കൺസ്യുമർ ഫെഡ് മുൻ എം.ഡിയും എ .സി .എസ്. ടി.ഐ. മുൻ ഡയറക്ടറുമായ ഡോ . എം . രാമനുണ്ണി, സഹകരണ വകുപ്പ് മുൻ ജോയിന്റ് രജിസ്ട്രാറും കേരള ദിനേശ് ചെയർമാനുമായ എം. കെ. ദിനേശ് ബാബു, കേരള സർവ്വകലാശാല റിട്ട. പ്രൊഫ. ഡോ. പി. അഹമ്മദ്, ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. സീനിയർ മാനേജർ എം. ഫിലിപ്പ് മാത്യു, കില കൺസൾട്ടന്റ് ഫാക്കൽറ്റി രേണുകുമാർ എന്നിവരാണ് അഡ്വൈസറി ബോർഡ് അഗംങ്ങൾ. സഹകരണ റിയാലിറ്റി ഷോയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനു പുറമെ, ആവശ്യമായ സാങ്കേതിക സഹായവും ഇവർ നൽകുന്നുണ്ട്. ഫെബ്രുവരി - 17ന് തൃശ്ശൂർ കില ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം. മികച്ച സഹകരണ ബാങ്കുകളെ പൂർണ്ണമായും അനാവരണം ചെയ്യുന്ന റിയാലിറ്റി ഷോ, കേരളത്തിലെ സഹകരണ മേഖലയുടെ നേർകാഴ്ചയാകും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.



Comments (0)
Add a Comment