വാട്സ് ആപ്പ് പുതിയ അപ്ഡേഷനുകൾ പുറത്തിറക്കിയിരിക്കുന്നു.
ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്സ് ആപ്പ്.വാട്ട്സ് ആപ്പ് ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകൾ പുറത്തിറക്കിയിരിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ ഒരു വോയ്‌സ് മെസേജ് എത്തിയാൽ അത് സാധാരണ നിങ്ങൾ കേൾക്കുന്നതിനേക്കാൾ കുറച്ചും കൂടി വേഗത കൂട്ടി കേൾക്കുവാൻ സാധിക്കുന്നതാണ് ഒരു സൗകര്യം. ഇപ്പോൾ ഈ അപ്പ്‌ഡേഷനുകൾ വാട്ട്സ് ആപ്പ് ആൻഡ്രോയ്ഡ് ഉപഭോതാക്കൾക്ക് ലഭിച്ചുതുടങ്ങിയിരിക്കുന്നു .
വാട്ട്സ് ആപ്പിൽ നിലവിൽ ഒരുപാടു അപ്പ്‌ഡേഷനുകളും കൂടാതെ പുതിയ പേയ്മെന്റ് അടക്കമുള്ള ഓപ്‌ഷനുകളും ലഭിക്കുന്നുണ്ട് .അത്തരത്തിൽ വാട്ട്സ് ആപ്പിൽ ലഭിക്കുന്ന ഒരു ഓപ്‌ഷൻ ആണ് delete for everyone എന്ന ഓപ്‌ഷനുകൾ . നമ്മൾ ഒരു മെസേജ് മറ്റൊരാൾക്ക് അയച്ചുകഴിഞ്ഞു അത് നമുക്ക് അയാളുടെ ചാറ്റ് ഹിസ്റ്ററിയിൽ നിന്നും ഡിലീറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് . എന്നാൽ ഇപ്പോൾ അത്തരത്തിൽ ഡിലീറ്റ് ചെയ്യുന്ന മെസേജുകൾ റിക്കവർ ചെയ്യുവാനുള്ള ഓപ്‌ഷനുകളും പ്ലേ സ്റ്റോറുകളിൽ ലഭിക്കുന്നതാണ് .അത്തരത്തിൽ ഡിലീറ്റ് ആയ മെസേജുകൾ റിക്കവർ ചെയ്യുന്ന ഒരു ആപ്പ് ആണ്" വാട്ട്സ് ഡിലീറ്റ് "എന്ന ആപ്പ് . പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്ത മെസേജുകൾ തിരികെ എടുക്കുവാൻ സാധിക്കുന്നതാണ് . ഇത്തരം അപ്ലികേഷനുകൾ അതിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുവാൻ ശ്രെദ്ധിക്കുക .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment