കോവിഡ് കെയർ സെന്ററിലേക്ക് കൊരട്ടി സഹകരണ ബാങ്ക് ഉപകരണങ്ങൾ കൈമാറി
കൊരട്ടി പഞ്ചായത്തിന്റെ കീഴിൽ ആരംഭിച്ച കോവിഡ് കെയർ സെന്ററിന് ആവശ്യമായ ഉപകരണങ്ങൾ കൊരട്ടി സർവീസ് സഹകരണ ബാങ്ക് കൈമാറി. ബാങ്ക് പ്രഡിഡന്റ് കെ. പി. തോമസ് ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് പി. സി. ബിജുവിന് കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.
ടെലിവിഷനുകൾ, നിരീക്ഷണ കാമറകൾ വെള്ളം ചൂടാക്കുന്നതിനവശ്യമായ കെറ്റിലുകൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ കൈമാറിയത്.
ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. കെ. എ ജോജി,
സി. കെ സദാനന്ദൻ, ഉമേഷ് ഇല്ലിക്കൽ, ബാങ്ക് സെക്രട്ടറി എൻ. ജി. സനിൽകുമാർ,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. ആർ.സുമേഷ്,
നൈനു റിച്ചു, സബിയ.എ. വി. എന്നിവർ സംസാരിച്ചു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment