സഹകരണ സംഘം ബാങ്ക് അല്ല എന്ന പ്രസ്താവനയുമായി നിർമ്മല സീതാരാമൻ
പ്രാഥമിക സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കാൻ പാടില്ലെന്ന റിസർവ് ബാങ്ക് നിർദേശം പിൻവലിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അറിയിച്ചു. RBI ക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകേണ്ടത് തങ്ങളുടെ കടമയാണെന്നു RBI അറിയിച്ചിട്ടുണ്ടെന്നും നടപടി നിയമപരമായി പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് എതിരല്ലെന്നും മന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്. വോട്ടവകാശമില്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളുമായി നവംബർ 22 നാണ് റിസർവ് ബാങ്ക് വാർത്താക്കുറിപ്പ് ഇറക്കിയത്. ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം പ്രാഥമീക സഹകരണ സംഘങ്ങൾക്ക് ലൈസൻസ് ഇല്ലെന്നും ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ( ഡി. ഐ. സി. ജി. സി ) വഴിയുള്ള ബാങ്ക് നിക്ഷേപ സുരക്ഷ ലഭിക്കില്ലെന്നും RBI ചൂണ്ടിക്കാട്ടിയിരുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment