സപ്തവർണം മാറുന്നു; സഹകരണ വാരാഘോഷത്തിന് ഉയർത്തേണ്ടത് പുതിയ പതാക
സഹകരണ വാരാഘോഷ പ്രചാരണ പ്രവർത്തനങ്ങൾക്ക് നിലവിൽ ഉപയോഗിച്ചുവന്നിരുന്ന സപ്തവർണ പതാകയ്ക്ക് പകരം പുതിയ പതാക ഉയർത്താൻ സഹകരണ വകുപ്പ് മന്ത്രിയുടെ നിർദേശം. സപ്തവർണ പതാക ഈവർഷം കൂടി പ്രചരണ പരിപാടികൾക്ക് ഉപയോഗിക്കാവുന്നതാണ്.
മഴവിൽ നിറത്തിൽ ഉപയോഗിച്ചിരുന്ന സഹകരണ പതാക മാറ്റാൻ കേരളത്തിലും നിർദേശം നൽകിയിരുന്നു. ഈ നിറം ഭിന്ന ലിംഗവിഭാഗത്തിൻ്റെ അടയാളമായി ആഗോളതലത്തിൽ അംഗീകരിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ 2001ൽ സഹകരണ പതാകയിൽ ഇൻ്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് മാറ്റം വരുത്തിയിരുന്നു. എന്നാൽ സംസ്ഥാനത്ത് ഇപ്പോഴും മഴവിൽ നിറത്തിലുള്ള പതാകയാണ് സഹകരണ പരിപാടികൾക്ക് ഉപയോഗിച്ചുവരുന്നത്. ഇത് മാറ്റണമെന്ന് ദേശീയ സഹകരണ യൂണിയൻ്റെ നിർദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. പ്ലം നിറത്തിൻ്റെ പശ്ചാത്തലത്തിൽ ഇൻ്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിൻ്റെ ലോഗോ വെള്ള നിറത്തിൽ ഉപയോഗിച്ചിട്ടുള്ളതാണ് പുതിയ പതാക. 14 മുതൽ 20 വരെ ദേശീയതലത്തിൽ സഹകരണ വാരം ആചരിക്കാറുണ്ട്. പുതിയ പതാകയുടെ ലഭ്യത കുറവ് കണക്കിലെടുത്ത് പഴയ പതാക ഈ വാരാഘോഷ പരിപാടികൾക്ക് കൂടി ഉപയോഗിക്കുന്നതിൽ പ്രശ്നമില്ലെന്ന ഇളവ് സംസ്ഥാന സഹകരണ യൂണിയൻ നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഉള്ളതിനാൽ കേരളത്തിൽ സഹകരണ വാരാഘോഷം നീട്ടിവെച്ചിരിക്കയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment