ഓഗസ്റ്റ് ഒന്നു മുതല്‍ യുപിഐ നിയമങ്ങള്‍ മാറുന്നു: അറിയാം ഇക്കാര്യങ്ങള്‍
ഇന്ന് പണമിടപാടുകള്‍ക്കായി യുപിഐ ആപ്പുകളെ ആശ്രയിക്കാത്തവര്‍ വിരളമാണ്. എന്നാല്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യുപിഐ) നിയമങ്ങളില്‍ മാറ്റം വരികയാണ്. യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ നിയമങ്ങളില്‍ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നത്.
ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകളില്‍ ഏതെങ്കിലും സജീവമായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ മാറ്റങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അക്കൗണ്ട് ബാലന്‍സ് നോക്കുന്നതിലും, പണമയക്കുന്നതിലും ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പുതിയ നിയമങ്ങളിലൂടെ മാറ്റം വരും.
ഇന്ത്യയില്‍ 600 കോടി യുപിഐ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇടപാടുകള്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം, യുപിഐ സേവനങ്ങള്‍ക്ക് തടസം നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് അടുത്തകാലത്തായി പരാതികള്‍ ഉയരുന്നുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് ബാലന്‍സ് നോക്കുക, പേമെന്റ് സ്റ്റാറ്റസ് ആവര്‍ത്തിച്ച് റിഫ്രഷ് ചെയ്യുക പോലുള്ള റിക്വസ്റ്റുകള്‍ ആവര്‍ത്തിച്ച് വരുന്നതാണ് ഇത്തരത്തില്‍ തടസം നേരിടുന്നതിന്റെ പ്രധാന കാരണമെന്നാണ് എന്‍പിസിഐയുടെ വിലയിരുത്തല്‍. ഇത് സിസ്റ്റം ഓവര്‍ലോഡ് ആവുന്നതിനും മുഴുവന്‍ ഉപഭോക്താക്കളുടേയും ഇടപാടുകളുടെ വേഗം കുറയുന്നതിനും കാരണമാവുന്നു. ഇതിന് നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ യുപിഐ നിയമങ്ങള്‍.
ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ നിയമപ്രകാരം ദിവസേന 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ. 25 തവണ മാത്രമേ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ നോക്കാനാവൂ. വിവിധ സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുള്ള ഓട്ടോ പേ ഇടപാടുകള്‍ ഒരു ദിവസമുടനീളം തോന്നും പോലെ നടത്തുന്നതിന് പകരം, ഇനി നിശ്ചിത സമയങ്ങളില്‍ മാത്രമേ ഓട്ടോ പേ ഇടപാടുകള്‍ നടക്കൂ. പണമിടപാട് നടത്തിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ഒരു ദിവസം മൂന്ന് തവണ മാത്രമേ സാധിക്കൂ. ഒരുതവണ പരിശോധിച്ചാല്‍ പിന്നീട് 90 സെക്കന്റിന് ശേഷമേ ഇത്തരത്തില്‍ സ്റ്റാറ്റസ് പരിശോധിക്കാനാവൂ.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment