സഹകരണ ബാങ്കുകളെക്കുറിച്ചും പരാതി നൽകാം
മറ്റേതു മേഖലകളെപോലെ തന്നെ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ കുറിച്ചും നിലവിൽ പല വിധത്തിലുള്ള പരാതികൾ ഉണ്ട്.പക്ഷെ
എവിടെ പരാതിപ്പെട്ടാൽ പരിഹാരംകിട്ടും എന്ന കാര്യത്തിൽ ഇടപാടുകാർക്ക്
വ്യക്തതയില്ലായിരുന്നു.എന്നാൽ ഇനി സഹകരണ ബാങ്കുകളെക്കുറിച്ചും ബാംങ്കിംഗ്
ഓംബുഡ്സ്മാനോട് പരാതിപ്പെടാം .അക്കൗണ്ട് ഉടമകൾക്കുള്ള ധന നഷ്ടം പരിഗണിച്ച്
20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം വിധിക്കാൻ ഓംബുഡ്സ്മാന് കഴിയും.ഇതിനു പുറമെ
സമയ നഷ്ടം,മാനസിക ക്ലേശം,തുടങ്ങിയവക്ക് ഒരു ലക്ഷം രൂപവരെ
വിധിക്കാം.ബന്ധപ്പെട്ട ബാങ്കിൽ പരാതി നൽകി 30 ദിവസത്തിനകം അനുകൂല
നടപടിയില്ലെങ്കിൽ ഓംബുഡ്സ്മാനെ സമീപിക്കാം സേവനം സൗജന്യമാണ്.
cms.rbi.org.in എന്ന വെബ്‌സൈറ്റിലൂടെ പരാതി സമർപ്പിക്കാം.ഏതു ഭാഷയിലും
പരാതി നൽകാം.ഇതിനുള്ള മാതൃകയും പരിധിയിൽ വരുന്ന ബാങ്കുകളും വെബ്സൈറ്റിൽ
ഉണ്ട്. ഇമെയിൽ: crpc@rbi.org.in ടോൾ ഫ്രീ നമ്പർ: 14448 ( മലയാളം ഉൾപ്പടെ 10
ഭാഷകളിൽ സംസാരിക്കാം)
1 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (1)
Mohammad shareef kalathingal 2026-03-05 17:23:39
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി താലൂക്ക്, എടരിക്കോട് വില്ലേജ്, എടരിക്കോട് ഗ്രാമ പഞ്ചായത്ത് വാർഡ് 11 ൽ House No.123 C സ്ഥിര താമസക്കാരനായ കളത്തിങ്ങൽ ഹംസ (late)മകൻ കളത്തിങ്ങൽ മുഹമ്മദ് ശരീഫ് 35 വയസ്സ് *THE TIRURANGADI CO-OPERATIVE AGRICULTURAL & RURAL DEVELOPMENT BANK LTD. (No. M-858)chemmad, Tirurangadi post - 676306 , എന്ന ബാങ്കിനെതിരെ വളരെ പ്രയാസത്തോടെ ബോധിപ്പിക്കുന്ന പരാതി.....* മേൽ പറഞ്ഞ ബാങ്കിലെ നിലവിലെ *സെക്രട്ടറി (സിന്ധു )യെയും ജോയിന്റ് സെക്രട്ടറി (അഖീഷ് ) യെയും* ഉൾപെടുത്തികൊണ്ട് താഴെ വിവരിക്കുന്ന പരാതിയിൽ പറയുന്ന കാര്യങ്ങൾ മുഴുവനായി ബാങ്കിന്റെ ഭാഗത്ത് നിന്നും എനിക്ക്നേരിട്ട് അഭവപ്പെട്ടതും സത്യമായിട്ടുള്ളതും ,ഒരു വാക്ക് പോലും കളവായതോ ഞാൻ സ്വന്തമായി കൂട്ടിച്ചേർക്കപെട്ടതായിട്ടോ ഒന്നും തന്നെ ഇല്ലായെന്നും ഇവിടെ വളരെ കൃത്യതയോടെയും സത്യസന്ധമായിട്ടും അറിയിക്കുന്നു ഈ ബാങ്കിലെ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും നിരന്തരമായി മനുഷ്യത്വ രഹിതമായി പെരുമാറുകയും ബാങ്കിന്റെ ഭാഗത്ത് നിന്ന് നിർബന്ധമായും ലഭിക്കേണ്ട രേഖാ പരമായ പല അത്യാവശ്യങ്ങളും പലപ്പോഴായി അത് നിഷേധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.. ബാങ്കിന്റെ ഭാഗത്തു നിന്നുമുള്ള ഇങ്ങനെയുള്ള അനുഭവങ്ങൾ നിരന്തരം നേരിടുന്നത് കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ വളരെ മനഃപ്രയാസത്തോടെയാണ് എഴുതി അങ്ങയുടെ ശ്രദ്ധയിൽപെടുത്താൻ ശ്രമിക്കുന്നത് ഉചിതമായ ഒരു ഇടപെടൽ സാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു.. ഈ ബാങ്കിൽ 2018 നവംബർ മാസം മുതൽ ഹോം ലോൺ എടുത്ത് ഇടപാടുകൾ നടത്തി വരുന്നു *Member No. C.7063 , Loan No. HN.1858* 2018 ൽ 15 ലക്ഷം രൂപ ഹോം ലോൺ എടുത്തതിൽ തുടർന്നുള്ള കാലയളവുകളിൽ ഒരു വർഷത്തിലധികം ഒരു തിരിച്ചടവും മുടങ്ങാതെ repayment കൃത്യമായി തിരിച്ചടവുകൾ നിലനിർത്തി പോന്നിരുന്നു.. പിന്നീട് കോവിഡ് ലോക്‌ഡോൺ സമയത്തും തുടർന്നും ബാങ്കിലേക്കുള്ള തിരിച്ചടവുകൾ മൊത്തത്തിൽ അവതാളത്തിലാവുകയായിരുന്നു ,ജോലിയും.. എങ്കിലും മുതലും പലിശയും എല്ലാം ചേർത്ത് തിരിച്ചടവിലേക്ക് നൽകാനുള്ളത് നൽകിവന്നിരുന്നു ,.2013 മാർച്ച് മാസം വരെ പ്രതികൂല സാഹചര്യങ്ങൾ എല്ലാം മറികടന്നു ലോണിലേക്ക് മൊത്തം അടക്കാനുള്ള തുക 10.9 ലക്ഷം രൂപയായി കുറക്കാൻ സാധിക്കുകയും ചെയ്തു.. ഇപ്പോൾ തിരിച്ചടവിലേക്ക് 2.3 ലക്ഷം രൂപ കുടിശികയായി നിലനിൽക്കുന്നു... സ്ഥിരവരുമാനം മെച്ചപ്പെടുത്തുന്നതിനും ബാങ്ക് repayment ദൈനം ദിന ജീവിത ആവശ്യങ്ങളെ ബാധിക്കാത്ത രൂപത്തിൽ മുടക്കം കൂടാതെ നൽകിവരുന്നതിനും നിലവിലെ ജോലിക്ക് പുറമെ പുതിയൊരു വരുമാന മാർഗം കൂടി കണ്ടെത്തി..അതിലേക്കുള്ള മുതൽമുടക്കിന് ആവശ്യമുള്ള പണം സമാഹരിക്കാൻ വേറെ മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ ലോണിലേക്കുള്ള തിരിച്ചടവിൽ കുടിശിക ഇനത്തിലോ മറ്റോ നൽകാനില്ലാത്ത സമയത്ത് കഴിഞ്ഞ വർഷം 2023 മാർച്ച് മാസത്തിനു ശേഷം ബാങ്കിനെ സമീപിച്ചു നിലവിലെ loan കൂട്ടിനൽകാൻ അപേക്ഷ നൽകി ബാങ്ക് അപേക്ഷ സ്വീകരിക്കുകയും ചെയ്തു.. ആവശ്യപെട്ട പ്രകാരം കൃത്യസമയത് തന്നെ ആവശ്യമായ ഡോക്യൂമെന്റസ് എല്ലാം സമർപ്പിച്ചു, ഒന്നര മാസം കഴിഞ്ഞിട്ടും loan അനുവദിച്ചു നൽകാൻ ബാങ്ക് അധികൃതർ തയ്യാറായില്ല മാത്രമല്ല ലോൺ പാസ്സാവുമ്പോൾ തിരിച്ചു നൽകാമല്ലോ എന്ന ഉദ്ദേശത്തിൽ ആ പദ്ധതിക്കു വേണ്ടി സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടം വാങ്ങി സംരംഭത്തിന്റെ ആരംഭത്തിനു വേണ്ടി ചിലവഴിച്ചെങ്കിലും പാതി വഴിയിൽ നിൽക്കുകയും ചെയ്തു. ലോണിന് പുറമെ ഞാൻ വീണ്ടും കടക്കാരനായി.. *നിലവിലുള്ള ലോണിന്മേൽ അധിക തുക കൂട്ടിനൽകാമെന്ന് ബാങ്ക് എനിക്ക് തന്ന ഉറപ്പിലാണ് മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയത്.ബാങ്കാണ് എന്നെ വീണ്ടും കടക്കാരനാക്കിയത്. ലോൺ അപേക്ഷ കൊടുത്തത് സ്വീകരിക്കാതിരിക്കുകയോ അധിക തുക പാസ്സാക്കി നൽകാൻ കഴിയില്ല എന്നോ അധികൃതർ തുടക്കത്തിലേ പറയുകയായിരുന്നെങ്കിൽ ആ പദ്ധതി തുടക്കത്തിൽ അവിടെവെച്ചു തന്നെ ഉപേക്ഷിക്കുമായിരുന്നു* (ആവശ്യമെങ്കിൽ തെളിവുകൾ ഹാജരാക്കാം ) ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യുന്നതിനും കാർഷിക വികസന ബാങ്കിൽ നിലനിൽക്കുന്ന ഹോം ലോൺ കുറഞ്ഞ പലിശ നിരക്കുള്ളിടത്തേക്ക് മാറ്റിയെടുക്കുകയാണ് ഉചിതമെന്നും ബാധ്യതകൾ വലിയ ബാധ്യതയാവാതിരിക്കാൻ മേല്പറഞ്ഞ ബാങ്കിലെ ഹോം ലോണും മറ്റു ബാധ്യതകളും എല്ലാം തീർത്തു കുറഞ്ഞ പലിശനിരക്കോടെ ഫണ്ട് അനുവദിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിൽ ഒരു ലോണും ഒരു തിരിച്ചടവും മാത്രമായി ഏകീകരിച്ചു ഒരു ബാധ്യത മാത്രമായി നിലനിൽക്കണം എന്ന തീരുമാനത്തിലെത്തി. ഇത് സാധ്യമാവുന്നതോടെ ഒരിടത്തു മാത്രമായുള്ള തിരിച്ചടവിനെ മാത്രം കൈകാര്യം ചെയ്യലാണ് എളുപ്പമാർഗമെന്ന താല്പര്യവും,നിലവിലെ സംരംഭം വിപുലീകരിച്ചു വരുമാനം മെച്ചപ്പെടുത്താം എന്ന ഉദ്ദേശത്തോടെയും കൂടി മൊത്തത്തിൽ വരുന്ന എമൗണ്ട് ആവശ്യപ്പെട്ടുകൊണ്ട് പല ബാങ്കുകളിലും ഹൗസിങ് ലോൺ സ്കീമിലും ബിസിനസ് ലോൺ സ്കീമിലും അപേക്ഷിച്ചു.. *LIC HOUSING FINANCE CALICUT* എന്ന സ്ഥാപനത്തിൽ ഒരു ഏജന്റ് മുഖേനെ ബന്ധപെടുകയും ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കുകയും പരിശോധനക്ക് ശേഷം ആവശ്യപ്പെട്ട മൊത്തം എമൗണ്ട് ഇല്ലെങ്കിലും പരമാവധി അനുവദിച്ചു നൽകാമെന്നതിന്റെ അടിസ്ഥാനത്തിൽ *08-011-2023* ൽ രണ്ട് സ്കീമിലും കൂടി *21500* രൂപ sanction ചെയ്ത letter അയച്ചു തന്നു... പരാതിപെടുന്ന ബാങ്കായ കാർഷിക വികസന ബാങ്കിലെ നിലവിലെ ഈഡ് വസ്തുവായി നൽകിയിരിക്കുന്ന ഭൂമിയുടെ ഒറിജിനൽ ആധാരം എടുത്തുനൽകുന്നതിനു മുന്നേ അടിയാധാരത്തിന്റെ പകർപ്പ് ലീഗൽ പരിശോധനയുടെ ഭാഗമായി എടുത്തു നൽകൽ ആവശ്യമായതിനെ തുടർന്ന് ബാങ്കിനെ സമീപിച്ചു.. അതിനും അവർ തയ്യാറാവാതെ ഏറെ പ്രയാസപ്പെടുതുകയാണ് ചെയ്തത് .നിലവിലെ കുടിശിക തീർക്കാതെ നൽകില്ല എന്നായിരുന്നു കിട്ടിയ മറുപടി . ഇവിടുത്തെ ലോൺ ക്ലോസ് ചെയ്യുകയാണെന്നും അതിനുവേണ്ട എല്ലാ കാര്യങ്ങളും റെഡിയായിട്ടുണ്ടെന്നുമുള്ള കൃത്യമായ വിവരം നൽകിയിട്ടും അടിയാധാരത്തിന്റെ പകർപ്പ് എടുത്ത് തരാൻ അവർ തയ്യാറായില്ലയെന്നത് വളരെ വേദനാജനകവും എന്റെ വരുമാനമാർഗം കണ്ടെത്തുന്നതിനു തുരങ്കം വെക്കുന്ന നടപടിയുമായിരുന്നു അത്.രണ്ടാഴ്ചയോളം നിരന്തരം ബാങ്കിൽ കയറിയിറങ്ങേണ്ടി വന്ന എനിക്ക് അവസാനം അവർ നൽകിയത് അവർ കാണിച്ചുതരുന്ന അടിയാധാരം മൊബൈൽ ഫോണിൽ ഫോട്ടോഎടുക്കാനുള്ള അനുവാദമായിരുന്നു.. അങ്ങനെ അത് എടുത്തു പുറത്തെ കടയിൽ നിന്നും ഫോട്ടോസ്റ്റാറ്റ് എടുത്തു..മൊബൈൽ ഫോണിൽ ഫോട്ടോയെടുത്താൽ വർഷങ്ങൾ പഴക്കമുള്ള കൈപ്പടയിൽ എഴുതിയ അടിയാധാരത്തിനു എത്രത്തോളം വ്യക്തതയുണ്ടാവുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ... LIC ഹൗസിങ് ഫിനാൻസ് എന്ന സ്ഥാപനത്തിനു സഹകരണ ബാങ്കുകളിൽ നിന്ന് ലോൺ TAKEOVER ചെയ്യാൻ കഴിയില്ലയെന്ന് അവർ അറിയിച്ചതിനെ തുടർന്ന് കുടിശികയും മറ്റു എല്ലാം ചേർത്ത് 12 ലക്ഷം രൂപയോളം എന്റെ സ്വന്തം ഉത്തരവാദിത്വത്തിൽ കണ്ടെത്തി അത് ബാങ്കിലടച്ചു ഡോക്യൂമെന്റസ് റിലീസ് ചെയ്യേണ്ടതിനും കൂടി പുറമെയാണ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഈ ഇരുട്ടടി .. കാർഷിക വികസന ബാങ്കിലെ അധികാരികൾ ഇങ്ങനെ വല്ലാതെ പ്രയാസപ്പെടുത്തൽ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും മൂന്ന് മാസത്തോളം കാലാവധിയാണുണ്ടായിരുന്നു LIC ഹൗസിങ് ഫിനാൻസ് സ്ഥപനം അനുവദിച്ച സാക്ഷൻ ലെറ്ററിന്.. ലോൺ മൊത്തമായി ക്ലോസ് ചെയ്യാൻ വേണ്ട തുക സ്വരൂപിക്കാനുള്ള ശ്രമങ്ങൾ പലതും പാഴായി.. Sanction ലെറ്ററിന്റെ കാലാവധി തീരുന്ന രണ്ടുദിവസം മുന്നേ അവസ്ഥ മനസിലാക്കി ലോൺ രണ്ടുപേർ ലോൺ ക്ലോസ് ചെയ്ത് പുതിയ ലോൺ എമൗണ്ട് പാസ്സായിക്കിട്ടുന്നത് വരെയുള്ള കാലയളവിലേക്ക് താൽക്കാലികം cash തരാമെന്നേറ്റു... നിർഭാഗ്യവാശാൽ ക്ലോസിങ് നടക്കാതെ പോവുകയും സാക്ഷൻ ലെറ്ററിന്റെ കാലാവധി തീർന്ന് അത് മടങ്ങുകയും ചെയ്തു... ഇത് റീന്യൂവൽ ചെയ്യാൻ കഴിയുമെങ്കിലും ചില രേഖകൾ പുതുക്കി നൽകേണ്ടതുണ്ട്.... അതിൽപെട്ട ഒന്നാണ് കൈവശ സെര്ടിഫിക്കറ്റ്, ആദ്യം ഇതിന് വേണ്ട അപേക്ഷ നൽകാൻ അക്ഷയിൽ ആധാരത്തിന്റെ പകർപ്പും ലാൻഡ് ടാക്സ് പകർപ്പും മാത്രം നൽകി അനുവദിച്ചു കിട്ടിയിരുന്നു.. ഇപ്പോൾ രണ്ടാമത് അതുപോലെ അപേക്ഷിച്ചപ്പോൾ ആധാരത്തിന്റെ പകർപ്പിൽ ബാങ്കിന്റെ സീലും കൂടി ആവശയമായി വന്നിരിക്കുന്നു... എന്റെ ആവശ്യങ്ങളെ അധികാരമുപയോഗിച്ചു എതിർക്കുന്ന ആ ബാങ്കിനെ തന്നെ സമീപിക്കാനാണ് വിധി... വീണ്ടും സെക്രട്ടറി മുമ്പാകെ *01-04-2024 തിങ്കളാഴ്ച* 25 ദിവസത്തിനകം ലോൺ ക്ലോസ് ചെയ്യുകയോ കുടിശിക തീർക്കുകയോ ചെയ്യുമെന്ന ഉറപ്പ് അപേക്ഷയിൽ ഉൾപെടുത്തിയും കൂടെ കയ്യിലുള്ള ആധാരത്തിന്റെ കോപ്പിയിൽ ബാങ്കിന്റെ ഔദ്യോഗിക സീൽ പതിച്ചു നൽകണമെന്നത് അത്യാവശ്യമാണ് എന്നത് വാക്കാൽ ആവശ്യപ്പെട്ട് കൊണ്ടും ബാങ്കിലെത്തി സെക്രട്ടറിയെ കണ്ടു. അപേക്ഷ കൊടുത്തെങ്കിലും അത് സ്വീകരിക്കാൻ തയ്യാറായില്ല മാത്രമല്ല ഇനി കാര്യങ്ങൾ തീരുമാനിക്കുന്നത് സെയിൽ ഓഫീസറാണെന്നുള്ള മറുപടിയാണ് ലഭിച്ചത്... എന്റെ കയ്യിലുള്ള ആധാരത്തിന്റെ കോപ്പിയിൽ ബാങ്കിന്റെ ഒരു സീൽ പതിപ്പിച്ചു കിട്ടാനാണ് എന്നെ ഇത്രയും പ്രയാസപ്പെടുത്തുന്നതെന്നോർക്കണം ഉടനെ സെയിൽ ഓഫീസർ രഞ്ജിത്ത് സാറിനെ ഫോണിൽ ബന്ധപെട്ടു ആദ്യം കിട്ടിയില്ല വാട്സാപ്പിൽ വോയ്‌സ് സഹിതം അയച്ചു അദ്ദേഹം കേട്ടു പിറ്റേദിവസം രാവിലേ തന്നെ എന്നെ വിളിച്ചു കാര്യം തിരക്കി.. വസ്തുതാപരമായ കാര്യങ്ങൾ കൃത്യമായി അദ്ദേഹത്തെ ബോധിപ്പിച്ചു.. ലോൺ ക്ലോസ് ചെയ്യാനായില്ലെങ്കിൽ കുടിശിക എന്ന് തീർക്കാൻ പറ്റും എന്നതും അദ്ദേഹത്തെ ബോധിപ്പിച്ചു.. തുടർന്ന് അദ്ദേഹം എന്നോട് ബാങ്കിൽ പോയി വീണ്ടും അപേക്ഷിക്കാനും സാർ പറഞ്ഞിട്ടാണെന്ന് പറയാനും പറഞ്ഞു.. ഇന്നെങ്കിലും അത് റെഡിയാകും എന്ന ആശ്വാസത്തോടെ ബാങ്കിലെത്തിയ എനിക്ക് മുന്നേയുള്ള അനുഭവത്തിൽ നിന്നും ഒരു മാറ്റവുമില്ല... സെക്രട്ടറി ലീവാണ്, ജോയിന്റ് സെക്രട്ടറി അഖീഷാണ് അന്ന് ബാങ്കിലുള്ളത് എന്നെ കണ്ടതും സംസാരിക്കാൻ മുഖം തരാതെ മാറി നടന്നു.. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച ഞാൻ അദ്ദേഹമുള്ളസ്ഥലത്തു ചെന്ന് സെയിൽ ഓഫീസറെ വിളിച്ചിരുന്നു അദ്ദേഹത്തിന്റെ അനുമതി പ്രകാരമാണ് വന്നത് സീൽ പതിച്ചു നൽകാൻ അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും കുടിശികയുടെ കാര്യം സെയിൽ ഓഫീസരോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ജോയിന്റ് സെക്രട്ടറിയുടെ മറുപടി ഇങ്ങനെ *"സെയിൽ ഓഫീസറാണോ കാര്യങ്ങൾ തീരുമാനിക്കുന്നത് അയാൾക്ക് അയാളുടെ പണി ചെയ്താൽ പോരെ.. എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നെ വിളിച്ചു പറയാൻ പറ"* ഇതായിരുന്നു മറുപടി.., സെയിൽ ഓഫീസർ രഞ്ജിത്ത് സാറിനെ വീണ്ടും വിളിച്ചു ജോയിന്റ് സെക്രട്ടറി അഖീഷിനെ വിളിക്കാനാണ് പറയുന്നതെന്ന് പറഞ്ഞു... അദ്ദേഹം ഓക്കേ പറഞ്ഞു ഞാൻ വിളിച്ചുപറയാം എന്നെറ്റു.. *പിന്നീട് ഞാൻ കാണുന്നത് അഖീഷ് എന്ന് പേരുള്ള ജോയിൻ സെക്രട്ടറിയുടെ മൊബൈൽ ഫോൺ നിരന്തരം ബെല്ലടിക്കുന്ന ശബ്ദമാണ്..ഫോണെടുക്കുന്നില്ല അയാൾക്കറിയാം സെയിൽ ഓഫീസറാണ് വിളിക്കുന്നത് കാൾ എടുത്താൽ ആവശ്യം എന്റെ കയ്യിലുള്ള ആധാരത്തിന്റെ കോപ്പിയിൽ സീൽ വെച്ചു കൊടുക്കേണ്ടി വരുമെന്നത് തന്നെയായിരിക്കും .. അന്നും അത് നടക്കാതെ ബാങ്കിൽ നിന്നും മടങ്ങേണ്ടി വന്നു ഇതുമായി ബന്ധപ്പെട്ട് എന്ത് വിശദീകരണത്തിനും എവിടേ വേണമെങ്കിലും നേരിട്ട് വരാനും ഞാൻ തയ്യാറാണ് ഇങ്ങനെയുള്ള ജനദ്രോഹപരമായ സമീപനം ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുമ്പോൾ, ഇതേ അനുഭവം ഞാനെന്ന വ്യക്തിക്ക് മാത്രമായിരിക്കില്ല മറ്റു പലരുടെയും അനുഭവം കൂടിയായിരിക്കുമെന്നതിൽ സംശയമില്ല. ഇത്തരം ദ്രോഹങ്ങൾ എന്നെപ്പോലെ സാധരാക്കാരായവർക്ക് എത്രകാലം ഏറ്റുവാങ്ങേണ്ടി വരും ❓ എന്തെങ്കിലും സംരംഭം ആരംഭിക്കാനൊ വീടുപണിയാനോ ബാങ്ക് ലോണിനെ ആശ്രയിക്കുന്നവരുടെ ഗതി ഇതാണെങ്കിൽ കടബാധ്യതയിൽ മുങ്ങി ഒന്ന് നിവരാനാവാതെ വഴിമുട്ടി ജീവിതം അവസാനിപ്പിക്കലാണ് ഇനി നിവൃത്തിയുള്ളൂ എന്ന് ചിന്തിക്കുന്നവരെ തെറ്റ് പറയാനാകുമോ ❓എത്രയും പെട്ടെന്ന് ഒരു ഇടപെടൽ പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു എന്ന് മുഹമ്മദ് ശരീഫ് എടരിക്കോട് (PO) ക്‌ളാരിസൗത്ത് മലപ്പുറം ജില്ല PIN : 676501 MOB : 9633610607 9645839252Add a Comment