ഓൺലൈനായി പച്ചക്കറിവിത്ത്
ഓൺലൈനിൽ പണമടച്ചാൽ ഇനി പച്ചക്കറി വിത്തും വീട്ടിലെത്തും. കേന്ദ്ര സർക്കാർ സ്ഥാപനമായ ബാംഗ്ളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ചിൽ നിന്നാണു കൃഷിക്കാവശ്യമായ വിത്തുകൾ സ്പീഡ് പോസ്റ്റ് വഴി വീട്ടിലെത്തുക.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾചറൽ റിസർച്ചിന്റെ ഗവേഷണ സ്ഥാപനമായ ഐ ഐ എച്ച് ആറിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.iihr.res.in എന്നതിലാണ് 'വിത്ത് പോർട്ടൽ 'എന്ന നൂതന ആശയം ഉയർന്നത്. എസ് ബി ഐ യുടെ യോനോ കൃഷി ആപ്പായ യോനോ മൺഡി ഐ ഐ എ ച്ച് ആറിന്റെ വിത്ത് പോർട്ടലിനെയും ഉൾപെടുത്തിയാണു കർഷകർക്കു വീട്ടുപടിക്കൽ വിത്ത് എന്ന ആശയം സാധ്യമാക്കിയത്.
19 ഇനം പച്ചക്കറി വിത്തുകൾക്കു പുറമെ പപ്പായ, അലങ്കാര സസ്യങ്ങളായ ചൈന ആസ്റ്റർ, ബന്തി /ചെണ്ടുമല്ലി, ഔഷധ സസ്യങ്ങളായ വെൽവെറ്റ് ബീൻസ് തുടങ്ങിയവയുടെ വിത്തുകളും ഓൺലൈനിലൂടെ ലഭിക്കും.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment