തദ്ദേശ തിരഞ്ഞെടുപ്പ്; സഹകരണ സംഘങ്ങളുടെ ഭരണ സമിതി കാലാവധി 90 ദിവസം കൂടി നീട്ടി

തദ്ദേശ തെരഞ്ഞെടുപ്പ്  പ്രഖ്യാപിച്ച സാഹചര്യത്തിൽ തന്നെ സഹകരണ സംഘങ്ങളിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് സഹകരണ സംഘങ്ങളുടെ ഭരണ സമിതി കാലാവധി 90 ദിവസം കൂടി നീട്ടി സർക്കാർ ഉത്തരവിട്ടു. 


10-11-2025 മുതൽ  7-2-2026 വരെയുള്ള കാലയളവിൽ   കാലാവധി അവസാനിക്കുന്ന  സഹകരണ സംഘങ്ങളുടെ ഭരണസമിതി കാലാവധി നീട്ടാനാണ് സർക്കാർ തീരുമാനം.   ഭരണസമിതിയുടെ കാലാവധി 5 വർഷം എന്നത് 5 വർഷവും 90 ദിവസവുമായി വർദ്ധിപ്പിച്ചു. കേരള സഹകരണ നിയമം വകുപ്പ് 101 പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് കേരള സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here