മിനിറ്റുകൾക്കുള്ളിൽ പാൻ കാർഡ് ലഭ്യമാകും !
മിനിറ്റുകൾക്കുള്ളിൽ പാൻ കാർഡ് ലഭിക്കാൻ ആദായനികുതി വകുപ്പിന്റെ ഓദ്യോഗിക വെബ്‌സൈറ്റിൽനിന്ന് ഇൻസ്റ്റന്റ് പാൻ തെരഞ്ഞെടുക്കുക. ഇതിൽനിന്ന് ഇ-പാൻ തെരഞ്ഞെടുക്കുക. തുടർന്ന് ആധാർ നമ്പർ നൽകുക(നിലവിൽ പാൻ നമ്പർ ഉള്ളവർക്കു പുതിയ കാർഡ് ലഭിക്കില്ല). ആധാറിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. നൽകുന്നതോടെ 15 അക്ക തിരിച്ചറിയൽ നമ്പർ നിങ്ങൾക്ക് ലഭിക്കും. കൂടാതെ പാൻ കാർഡും മറ്റു വിവരങ്ങളും നിങ്ങൾ ആധാറിൽ നൽകിയിരിക്കുന്ന ഇ- മെയിലിലേക്ക് ലഭിക്കും.
ഒ.ടി.പി. നൽകിയ സമയത്ത് നിങ്ങൾക്കു ലഭിച്ച 15 അക്ക നമ്പർ വഴി പാൻ കാർഡിന്റെ തൽസമയ വിവരങ്ങളും നിങ്ങൾക്ക് അറിയാനാകും. നിലവിൽ പാൻ കാർഡ് ലഭ്യമായവർ ഈ മാസം 30 നകം ആധാറുമായി ലിങ്ക് ചെയ്യണം. അല്ലാത്തപക്ഷം പാൻ റദ്ദാകുന്നതാണ്. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും റീഫണ്ടിനും തടസം നേരിടും. കൂടാതെ പിന്നീടുള്ള ഒരോ പാൻ ഉപയോഗത്തിനും പിഴയും ബാധകമാകും. എസ്.ബി.ഐയും ആധാർകാർഡ് പാനുമായി ബന്ധിപ്പിക്കാത്തവർക്ക് സേവനങ്ങൾ നൽകില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment