സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങളും പ്രതിസന്ധികളും
സഹകരണ മേഖലയിൽ വൈവിധ്യവത്കരണം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വൈവിധ്യവത്കരണം നടപ്പിലാക്കാതെ സഹകരണ ബാങ്കുകൾക്ക് ഇനി മുന്നോട്ടു പോകാൻ കഴിയില്ല. സഹകരണ മേഖലയിൽ വൈവിധ്യവത്കരണത്തിന് അനന്തമായ സാധ്യതയാണുള്ളത്.ഇങ്ങനെയൊക്കെ ആണെങ്കിലും വൈവിധ്യവത്കരണം നടപ്പിലാക്കുന്നതിന് സഹകരണ സ്ഥാപനങ്ങൾ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മിക്കവാറും ഇത്തരം പ്രശ്നങ്ങൾ തന്നെയാണ് വൈവിധ്യവത്കരണ പദ്ധതികൾക്ക് തടസ്സമായി നിൽക്കുന്നത്.
നിരവധി വൈവിധ്യവത്ക്കരണ പദ്ധതികൾ നടപ്പിലാക്കി വൻ വിജയം കൈവരിച്ച കേരളത്തിലെ പ്രമുഖ സഹകരണ ബാങ്കുകളിലൊന്നായ "അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ" പ്രസിഡൻറ് പി.മുകുന്ദൻ സഹകരണരംഗം ന്യൂസിനോട് ഈ വിഷയത്തെ ക്കുറിച്ച് സംസാരിക്കുന്നു....
സഹകരണ മേഖലയിലെ വൈവിധ്യവത്കരണം സഹകരണ ബാങ്കുകളെ സംബന്ധിച്ച് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും ഗുണകരമായ ഒന്നാണ്. പക്ഷെ ഇതിനാവശ്യമായ രീതിയിലുള്ള പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കലാണ് പ്രധാന പ്രശ്നം. അത് കൊണ്ട് തന്നെ ഈ കാര്യത്തിൽ ഒരു പാട് ബാങ്കുകൾ ബുദ്ധിമുട്ടുന്നുണ്ട്.

ഉദാഹരണമായി പറഞ്ഞാൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങൾ വെളിച്ചണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. നബാർഡ് പോലും ഇപ്പോ വെളിച്ചണ്ണ യൂണിറ്റുകളുടെ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നില്ല. നാളികേരം കൊണ്ട് വെളിച്ചെണ്ണ മാത്രമല്ല വേറെയും ഒട്ടനവധി ഉത്പ്പന്നങ്ങൾ ഉണ്ടാക്കാം. വെർജിൻ കോക്കനട്ട് ഓയിൽ ഉണ്ടാക്കാം,
തേങ്ങാ പാല് ഉണ്ടാക്കാം. പിണ്ണാക്ക്, കാലിത്തീറ്റ, ബിസ്കറ്റുകൾ,വിനാഗിരി എന്നിവയെല്ലാം ഉണ്ടാക്കാവുന്നതാണ്. തേങ്ങാ വെള്ളം എങ്ങനെ സോഫ്റ്റ് ഡ്രിങ്ക് ആക്കി മാറ്റാം എന്നുള്ള കാര്യങ്ങളും ആലോചിക്കാവുന്നതാണ്. നാളികേരം ഉദാഹരണമായി പറഞ്ഞതാണ്. ചക്ക കൂടുതൽ ലഭ്യമാകുന്ന സ്ഥലത്ത് ചക്കയെ കേന്ദ്രീകരിച്ചാണ് പ്രോജക്റ്റുകൾ തയ്യാറാക്കേണ്ടത്.
ഒരു ഉത്പ്പന്നം കൊണ്ട് തന്നെ വിവിധ തരത്തിലുള്ള വൈവിധ്യവത്കരണത്തിലേക്ക് പോകാൻ നമുക്ക് സാധിക്കും.
ആ രീതിയിലുള്ള ശാസ്ത്രീമായ ആസൂത്രണം ആവശ്യമാണ്. അതിനു വേണ്ട നിർദ്ദേശങ്ങൾ,സഹായങ്ങൾ, പരിശീലനങ്ങൾ എന്നിവയ്ക്കൊക്കെയുള്ള സംവിധാനം ഉണ്ടായാൽ ഒട്ടേറെ ലാഭകരമായ സംരംഭങ്ങൾ ഇവിടെ യാഥാർഥ്യമാകും. ഇനിയുള്ള കാലം വൈവിധ്യവത്കരണത്തിന്റേത് കൂടിയാണ്. സഹകരണ മേഖലക്കുള്ള വിശ്വാസ്യത മറ്റൊരു മേഖലക്കുമില്ല എന്ന് നമ്മൾ മറന്നു കൂടാ. സഹകരണ ബാങ്കുകൾ അതിനായി മുന്നോട്ടു വരേണ്ടത് അത്യാവശ്യമാണ്. സഹകരണ മേഖലയുടെ നിലനില്പിനും ഇന്ന് എത്തി നിൽക്കുന്ന വളർച്ചയുടെ തുടർച്ചക്കും അത് അത്യാവശ്യമാണ്.
( അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി.മുകുന്ദൻ )
നിരവധി വൈവിധ്യവത്ക്കരണ പദ്ധതികൾ നടപ്പിലാക്കി വൻ വിജയം കൈവരിച്ച കേരളത്തിലെ പ്രമുഖ സഹകരണ ബാങ്കുകളിലൊന്നായ "അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ" പ്രസിഡൻറ് പി.മുകുന്ദൻ സഹകരണരംഗം ന്യൂസിനോട് ഈ വിഷയത്തെ ക്കുറിച്ച് സംസാരിക്കുന്നു....
സഹകരണ മേഖലയിലെ വൈവിധ്യവത്കരണം സഹകരണ ബാങ്കുകളെ സംബന്ധിച്ച് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും ഗുണകരമായ ഒന്നാണ്. പക്ഷെ ഇതിനാവശ്യമായ രീതിയിലുള്ള പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കലാണ് പ്രധാന പ്രശ്നം. അത് കൊണ്ട് തന്നെ ഈ കാര്യത്തിൽ ഒരു പാട് ബാങ്കുകൾ ബുദ്ധിമുട്ടുന്നുണ്ട്.
ഒരു പ്രദേശത്തിന്റെ സാധ്യതയും ആവശ്യകതയും മനസ്സിലാക്കി കൊണ്ടുള്ള പ്രൊജക്റ്റുകളാണ് തയ്യാറാക്കേണ്ടത്. അല്ലാതെ മറ്റൊരിടത്ത് വിജയിച്ച ഒരു പദ്ധതി അനുകരിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല, പരാജയമായിരിക്കും ഫലം. ഒരിടത്ത് ഒരു പദ്ധതി വിജയിക്കുന്നത് ആ നാടിനെ കൂടി ആശ്രയിച്ചാണ്.

പി.മുകുന്ദൻ
പിന്നെ ഒരു പ്രൊജക്റ്റ് സമർപ്പിച്ചാൽ അനുമതി കിട്ടുന്നതിനുള്ള കാലതാമസം ഈ വിഷയത്തിൽ ബാങ്കുകളെ പിന്തിരിപ്പിക്കുന്ന ഒരു ഘടകമാണ് . പദ്ധതി ആരംഭിച്ചു കഴിഞ്ഞാൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അനുമതിക്കും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ഒരേ പോലുള്ള പദ്ധതികൾ ഒന്നിൽ കൂടുതൽ സ്ഥാപനങ്ങൾ നടപ്പിലാക്കുമ്പോൾ ഇത് ഒരു മത്സരാധിഷ്ഠിത പരിപാടിയായി മാറും. ഉത്‌പ്പന്നത്തിന്റെ മാർക്കറ്റിങ്ങിനെ ബാധിക്കും. ഇത് നഷ്ടത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകും. ഉദാഹരണമായി പറഞ്ഞാൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങൾ വെളിച്ചണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. നബാർഡ് പോലും ഇപ്പോ വെളിച്ചണ്ണ യൂണിറ്റുകളുടെ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നില്ല. നാളികേരം കൊണ്ട് വെളിച്ചെണ്ണ മാത്രമല്ല വേറെയും ഒട്ടനവധി ഉത്പ്പന്നങ്ങൾ ഉണ്ടാക്കാം. വെർജിൻ കോക്കനട്ട് ഓയിൽ ഉണ്ടാക്കാം,
തേങ്ങാ പാല് ഉണ്ടാക്കാം. പിണ്ണാക്ക്, കാലിത്തീറ്റ, ബിസ്കറ്റുകൾ,വിനാഗിരി എന്നിവയെല്ലാം ഉണ്ടാക്കാവുന്നതാണ്. തേങ്ങാ വെള്ളം എങ്ങനെ സോഫ്റ്റ് ഡ്രിങ്ക് ആക്കി മാറ്റാം എന്നുള്ള കാര്യങ്ങളും ആലോചിക്കാവുന്നതാണ്. നാളികേരം ഉദാഹരണമായി പറഞ്ഞതാണ്. ചക്ക കൂടുതൽ ലഭ്യമാകുന്ന സ്ഥലത്ത് ചക്കയെ കേന്ദ്രീകരിച്ചാണ് പ്രോജക്റ്റുകൾ തയ്യാറാക്കേണ്ടത്.
ഒരു ഉത്പ്പന്നം കൊണ്ട് തന്നെ വിവിധ തരത്തിലുള്ള വൈവിധ്യവത്കരണത്തിലേക്ക് പോകാൻ നമുക്ക് സാധിക്കും.
ആ രീതിയിലുള്ള ശാസ്ത്രീമായ ആസൂത്രണം ആവശ്യമാണ്. അതിനു വേണ്ട നിർദ്ദേശങ്ങൾ,സഹായങ്ങൾ, പരിശീലനങ്ങൾ എന്നിവയ്ക്കൊക്കെയുള്ള സംവിധാനം ഉണ്ടായാൽ ഒട്ടേറെ ലാഭകരമായ സംരംഭങ്ങൾ ഇവിടെ യാഥാർഥ്യമാകും. ഇനിയുള്ള കാലം വൈവിധ്യവത്കരണത്തിന്റേത് കൂടിയാണ്. സഹകരണ മേഖലക്കുള്ള വിശ്വാസ്യത മറ്റൊരു മേഖലക്കുമില്ല എന്ന് നമ്മൾ മറന്നു കൂടാ. സഹകരണ ബാങ്കുകൾ അതിനായി മുന്നോട്ടു വരേണ്ടത് അത്യാവശ്യമാണ്. സഹകരണ മേഖലയുടെ നിലനില്പിനും ഇന്ന് എത്തി നിൽക്കുന്ന വളർച്ചയുടെ തുടർച്ചക്കും അത് അത്യാവശ്യമാണ്.
( അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി.മുകുന്ദൻ )
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment