ഡയാലിസിസ് യൂണിറ്റുമായി കല്ലടിക്കോട് സഹകരണ ബാങ്ക്
പാലക്കാട്: ബാങ്കിങ് ഇതര പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സഹകരണ ബാങ്കുകൾ വിപ്ലവകരമായ മാറ്റമാണ് കൊണ്ടു വന്നിരിക്കുന്നത്.
സൂപ്പർ
മാർക്കറ്റുകൾ,
നീതി മെഡിക്കൽസ് ,നീതി ലാബ്,കർഷക സേവന കേന്ദ്രം തുടങ്ങി ആ നിര
നീളുകയാണ്.സാധാരണക്കാരന് വലിയ രീതിയിലുള്ള ഇളവ് ലഭിക്കുന്നു എന്നുള്ളതാണ്
ഇത്തരം സഹകരണ കേന്ദ്രങ്ങൾ ജനങ്ങൾ ഏറ്റെടുക്കുന്നതിന്റെ പ്രധാന കാരണം.
എന്നാൽ പാലക്കാട് ജില്ലയിലെ കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് ഇവിടെ
തികച്ചും വ്യത്യസ്തമാവുകയാണ്. ബാങ്കിൻറെ നേതൃത്വത്തിൽ സേവനത്തിൻറെ
കരങ്ങളുമായി ഒരു ഡയാലിസിസ് സെന്റർ ഇവിടെ പ്രവർത്തിച്ചു വരുന്നു.ശാന്തി
ഇന്റഗ്രേറ്റഡ് നാഷണൽ ഡയാലിസിസ് മിഷനുമായി ചേർന്ന് 2018 മുതലാണ് ബാങ്കിന്റെ
ഹെഡ് ഓഫീസ് പരിസരത്ത് " സാന്ത്വനം ഡയാലിസിസ് സെന്റർ " പ്രവർത്തിച്ചു
വരുന്നത് .ജീവിതം അനിശ്ചിതത്തിലായ അനേകം കുടുംബങ്ങൾക്ക് അത്താണിയാണിന്ന് ഈ
സ്ഥാപനം .സാധാരണയേക്കാൾ വളരെ കുറഞ്ഞ നിരക്കാണ് ഇവിടെ ഈടാക്കുന്നത് .കോവിഡ്
മഹാമാരി കാലത്ത് ഭരണ സമിതിയുടെയും ,ജീവനക്കാരുടെയും ,സുമനസ്സുകളുടെയും
സഹായത്തോട് കൂടി മുഴുവൻ രോഗികൾക്കും സൗജന്യമായാണ് ഇവിടെ ഡയാലിസിസ്
നൽകിയിരുന്നത് .ഇത് പൂർണ്ണമായും സൗജന്യമാക്കാനാണ് ബാങ്ക് ഭരണസമിതി
ആലോചിക്കുന്നത് .

മികച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന ക്ലിനിക്ക് ,നീതി
മെഡിക്കൽസ് , ഹൈടെക് ലാബ് എന്നിവയും ബാങ്കിന്റെ നേതൃത്വത്തിൽ നടന്നു
വരുന്നുണ്ട്. ബാങ്ക് പ്രസിഡണ്ട് വി .കെ .ഷൈജു ,സെക്രട്ടറി ബിനോയ് ജോസഫ് ഭരണ
സമിതി അംഗങ്ങൾ ,ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ
കല്ലടിക്കോട് സഹകരണ ബാങ്ക് കൂടുതൽ ജനകീയമായി വളർന്നു കൊണ്ടിരിക്കുന്നു .
സജീഷ് കെ .എസ്
സഹകരണരംഗം സ്പെഷ്യൽ
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment