സഹകരണ സംഘങ്ങൾക്ക് "കേരള ബാങ്ക്" പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു
കേരള ബാങ്ക് "സമഗ്ര" എന്ന പുതിയ വായ്പാ പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ചു .കേരള ബാങ്കിന്റെ അംഗങ്ങളായ പ്രാഥമീക വായ്‌പ സഹകരണ സംഘങ്ങൾ ,അർബൻ ബാങ്ക് എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയാണു കേരള ബാങ്ക് സമഗ്ര പദ്ധതി നടപ്പിലാക്കുന്നത് . പദ്ധതിയുടെ ബ്രൗഷർ പ്രകാശനം ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു . കോവിഡ് പ്രതിസന്ധി മറികടക്കാൻ പ്രാഥമീക സഹകരണ സംഘങ്ങളിലൂടെ ഗ്രാമങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ,വിവര സാങ്കേതിക വിദ്യ ,പഠന പരിശീലന കേന്ദ്രങ്ങൾ ,ആതുരാലയങ്ങൾ എന്നിവയുടെ സ്ഥാപനവും വളർച്ചയും സംഘങ്ങളിലൂടെ സാധ്യമാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു .ആധുനീക കാർഷിക യന്ത്രങ്ങൾ, വാഹനങ്ങൾ ,കെട്ടിട നിർമ്മാണം ,കമ്പ്യൂട്ടർവത്ക്കരണം , കോർ ബാങ്കിങ് സൗകര്യം തുടങ്ങി പ്രാഥമീക സംഘങ്ങളുടെ സമഗ്ര വികസനത്തിന് വായ്പ ലഭ്യമാണ് .സംഘങ്ങൾ ഏറ്റെടുത്ത് നടത്താനുദ്ദേശിക്കുന്ന പദ്ധതിയുടെ 80 ശതമാനം വരെ വായ്‌പ ലഭിക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment